കോടതിയലക്ഷ്യക്കേസ്: ജയരാജന്റെ ഹര്‍ജി തള്ളി

തനിക്കെതിശര സ്വമേധയാ കേസെടുത്ത കോടതി തന്റെ പ്രാഥമിക വാദം കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് ജയരാജന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. തനിക്കെതിരെ തെളിവായി സ്വീകരിച്ച ടെലിവിഷന്‍ ക്ലിപ്പിംഗുകള്‍ തന്നെ കാണിച്ചില്ലെന്നും ജയരാജന്‍ വാദിച്ചു.
പാതയോരത്ത പൈാതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ ജയരാജന്‍ നടത്തിയ 'ശുംഭന്‍'പരാമര്‍ശങ്ങളാണ് കോടതീയലക്ഷ്യക്കേസിന് ആധാരം.
എന്തും വിളിച്ചുപറയാന്‍ ധൈര്യപ്പെടുന്നവര്‍ കോടതി നടപടിയെ ഭയപ്പെടുന്നതെന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് ജെ.എം. പാഞ്ചാല്‍, എച്ച്.എല്‍.ഗോഖലെ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണു കേസ് പരിഗണിച്ചത്.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് തനിക്കു കൈമാറാതെയാണു കുറ്റപത്രം സമര്‍പ്പിച്ചതെന്നു ജയരാജന്‍ വാദവും കോടതി സ്വീകരിച്ചില്ല. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണനടപടിയുമായി മുന്നോട്ടു പോകുമ്പോള്‍ വീഡിയോ ദൃശ്യങ്ങള്‍ കൈമാറാവുന്നതേ ഉള്ളെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടികോടതിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ അനന്തരഫലം അനുഭവിക്കുക തന്നെ ചെയ്യുമോന്നും കോടതി നിരീഷിച്ചു.












Click it and Unblock the Notifications