ഭര്‍ത്താവിനെ ഷോക്കടിപ്പിച്ചു കൊന്ന ഭാര്യ കീഴടങ്ങി
ചെന്നൈ: ഭര്‍ത്താവിനെ ഷോക്കടിപ്പിച്ചു കൊന്ന ശേഷം ഭാര്യ പോലീസിനു മുന്നില്‍ കീഴടങ്ങി. വടപളനി സ്വദേശിയായ ഉമ മഹേശ്വരി (40)യാണ് ഭര്‍ത്താവ് എന്‍ പ്രസന്ന(45)യെ ഷോക്കടിപ്പിച്ചു കൊന്നത്.
പ്രസന്ന മറ്റു സ്ത്രീകളെ വീട്ടില്‍ കൊണ്ടു വന്നു താമസിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഉമ പോലീസിനോട് പറഞ്ഞു. ഉമ മകള്‍ക്കായി കരുതി വച്ചിരുന്ന 48 പവന്‍ സ്വര്‍ണ്ണം ഇയാള്‍ വിറ്റു. ഇതിനു പുറമേ ഇവര്‍ താമസിക്കുന്ന വീട് രണ്ടു കോടി രൂപയ്ക്ക് വില്‍ക്കാന്‍ പ്രസന്നയ്ക്ക് പദ്ധതിയുണ്ടായിരുന്നു. ഇത് ഉമയ്ക്ക് സമ്മതമായിരുന്നില്ല. തുടര്‍ന്ന് ഭര്‍ത്താവിനെ വകവരുത്താല്‍ ഉമ തീരുമാനിക്കുകയായിരുന്നു.
ഇതിനായി ഉമ ഇവരുടെ കുടുംബ സുഹൃത്തായ എം സമ്പത്തിന്റെ സഹായം തേടി. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം സമ്പത്ത് തന്റെ ബന്ധുക്കളായ ഗോവിന്ദരാജിനേയും നന്ദകുമാറിനേയും പ്രസന്നയുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഇവര്‍ വീട്ടിനകത്തു കടന്നപ്പോള്‍ ഉമ പുറത്തിറങ്ങി പോയി. ഈ സമയം ഇവരുടെ മക്കളായ ആകാശും ഐശ്വര്യയും ഉറങ്ങുകയായിരുന്നു.
ഷോക്കടിപ്പിച്ചു കൊന്നാല്‍ മതിയെന്ന് ഉമ ഇവര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം പ്രസന്നയുടെ കിടപ്പുമുറിയില്‍ പ്രവേശിച്ച മൂവരും സ്വിച്ച് ബോര്‍ഡില്‍ കേബിള്‍ ബന്ധിപ്പിച്ച് ഉറങ്ങുകയായിരുന്ന പ്രസന്നയുടെ
ദേഹത്തേയ്ക്കിടുകയായിരുന്നു.
തുടര്‍ന്ന് മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം വരാന്തയില്‍ കൊണ്ടു പോയി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് കേബിള്‍ പ്രസന്നയുടെ കൈയ്യില്‍ ചുറ്റി വച്ചു. അബദ്ധത്തില്‍ ഷോക്കടിച്ച് മരിച്ചതാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതിനു ശേഷം മൂവരും വീടു വിട്ടു പോയി.
ഉമ മടങ്ങി വന്നപ്പോള്‍ പ്രസന്നയെ വരാന്തയില്‍ കിടത്തിയിരിക്കുന്നതു കണ്ടു. പിടിക്കപ്പെടുമെന്നുള്ള ഭയത്തില്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നുവെന്ന് ഉമ പറഞ്ഞു. സമ്പത്തിനേയും കൊലപാതകത്തില്‍ പങ്കാളിയായ മറ്റു രണ്ടു പേരേയും പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ കെപി ഷണ്‍മുഖ രാജേശ്വരം അറിയിച്ചു.












Click it and Unblock the Notifications