യെഡിയൂരപ്പയ്ക്ക് പകരം വനിതാ മുഖ്യമന്ത്രി?

കര്‍ണാടക ഊര്‍ജ മന്ത്രിയായ ശോഭ കരന്തലജെയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.മുഖ്യമന്ത്രിയാവുകയാണെങ്കില്‍ കര്‍ണാടകയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന പദവിയാണ് ശോഭയെ കാത്തിരിക്കുന്നത്.
താന്‍ സ്ഥാനമൊഴിയുകയാണെങ്കില്‍ പകരം ആളെ നിര്‍ദേശിക്കാനുള്ള സ്വാതന്ത്യം തനിക്കു നല്‍കണമെന്നാണ് യെഡിയൂരപ്പ കേന്ദ്ര നേതാക്കളെ അറിയിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ യെഡിയൂരപ്പയ്ക്കുള്ള സ്വാധീനം കണക്കിലെടുത്ത് കേന്ദ്രനേതൃത്വം ഈ നിബന്ധന അംഗീകരിച്ചേക്കുമെന്നാണ് സൂചന. ശോഭയുടെ പേരായിരിക്കും യെഡിയൂരപ്പ നിര്‍ദേശിക്കുക.
അനധികൃത ഖനനത്തില്‍ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ സമര്‍പ്പിക്കാനിരുന്ന അന്തിമറിപ്പോര്‍ട്ട് ചോര്‍ന്നതോടെയാണ് യെഡിയൂരപ്പയുടെ രാജിക്കായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം ഉയര്‍ന്നത്.












Click it and Unblock the Notifications