ബാലകൃഷ്ണ പിള്ളയ്ക്ക് അപൂര്‍വ്വ കരള്‍രോഗം

മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാര്‍ ജയില്‍ എഡിജിപിയ്ക്കു ഇതുസംബന്ധിച്ച പരിശോധനാഫലം നല്‍കിയിട്ടുണ്ട്. ഹീമോക്രമറ്റോസിസ് എന്ന രോഗമാണു പിള്ളയെ ബാധിച്ചിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
രക്തത്തില്‍ ഇരുമ്പിന്റെ അംശം ക്രമാതീതമായി കൂടുന്ന അവസ്ഥയാണിത്. ഇതിനൊപ്പം അമിത രക്തസമ്മര്‍ദവും പിള്ള അനുഭവിക്കുന്നതായി മെഡിക്കല്‍ പരിശോധനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദീര്‍ഘകാലമായി പിള്ള ഈ രോഗത്തിന് മരുന്ന് കഴിക്കുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ളായി അറിയുന്നു.
സെന്‍ട്രല്‍ ജയിലിലെ പ്രായാധിക്യമുള്ളവര്‍, ശാരീരിക വൈകല്യമുള്ളവര്‍ എന്നീ വിഭാഗങ്ങളിലെ 15 തടവുകാരുടെ ആരോഗ്യനിലയെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും സൂപ്രണ്ട് എ. നിസാറുദ്ദീന്‍ എഡിജിപിക്കു കൈമാറി.
പ്രായാധിക്യമുള്ളവരെ വിട്ടയയ്ക്കണമെന്ന ശുപാര്‍ശ എഡിജിപിക്കു മുന്നിലുണ്ട്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തിരുമാനമെടുക്കേണ്ടത്.












Click it and Unblock the Notifications