Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനോട് മാനുഷിക പരിഗണന കാണിയ്ക്കണം: ഗണേശ്

Ganesh Kumar
കൊച്ചി: ജയിലില്‍ കഴിയുന്ന ബാലകൃഷ്ണ പിള്ളയോട് സര്‍ക്കാര്‍ മാനുഷിക പരിഗണന കാണിയ്ക്കണമെന്ന് മകനും മന്ത്രിയുമായ കെ ബി ഗണേശ് കുമാര്‍.

ഒരു മന്ത്രിയെന്ന നിലയിലല്ല താനീ അഭ്യര്‍ഥന നടത്തുന്നതെന്നും ഒരു മനകനെന്ന നിലയിലാണ് തന്റെ അഭ്യര്‍ത്ഥനയെന്നും ഗണേശ് പറഞ്ഞു.

മരുന്നുകള്‍ക്കുമാത്രം ഭേദപ്പെടുത്താന്‍ കഴിയുന്ന രോഗമല്ല അച്ഛന്റേത്. ചികിത്സയേക്കാള്‍ ഉപരി ആഹാരക്രമീകരണങ്ങളിലും വിശ്രമത്തിലുമാണ് അദ്ദേഹത്തിന് ശ്രദ്ധ കൊടുക്കേണ്ടത്.

ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടുതല്‍ ഉള്ളതിനാല്‍ സ്റ്റീല്‍ പ്ലേറ്റുകളില്‍ ആഹാരം കഴിക്കരുതെന്നുപോലും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

ഹീമോക്രമറ്റോസിസ് എന്ന രോഗമാണു പിള്ളയെ ബാധിച്ചിരിക്കുന്നതെന്നു ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രക്തത്തില്‍ ഇരുമ്പിന്റെ അംശം ക്രമാതീതമായി കൂടുന്ന അവസ്ഥയാണിത്.

ഇതിനൊപ്പം അമിത രക്തസമ്മര്‍ദവും പിള്ള അനുഭവിക്കുന്നതായി മെഡിക്കല്‍ പരിശോധനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിതാവിനോട് മാനുഷിക പരിഗണന കാണിയ്ക്കണമെന്ന് ഗണേശ് പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+