വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ദിവസം 20 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് തീരുമാനം. പുതുക്കിയ നിരക്ക് ആഗസ്ത് ഒന്നു മുതല്‍ നിലവില്‍ വരും.
പുറത്തു നിന്ന് കെഎസ്ഇബി വൈദ്യുതി വാങ്ങിയതു മൂലമുണ്ടായ അധിക ബാധ്യത പരിഹരിക്കാനാണ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്. വൈദ്യുതി നിരക്ക് കൂട്ടാന്‍ തല്‍ക്കാലം ആലോചനയില്ലെന്നാണ് നേരത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചിരുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് റെഗുലേറ്ററി കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നാണ് നിരക്ക് വര്‍ധനയ്ക്ക് വൈദ്യുതി വകുപ്പ് നല്‍കുന്ന വിശദീകരണം


Click it and Unblock the Notifications