റൗഫിന്റെ പരാതി ഏത് സൂപ്പറിനെതിരെ?

കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് മുസ്ലീം ലീഗില്‍ കോളിളക്കം സൃഷ്ടിച്ച കെഎ റൗഫിന്റെ വെളിപ്പെടുത്തലുകളാണ് പുതിയ സാഹചര്യത്തില്‍ പ്രാധാന്യമേറുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റൗഫ് പേരെടുത്തു പറയാതെ സൂപ്പര്‍താരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.
മഹാരാഷ്ട്രയിലെ ഭൂമിയിടപാടിന്റെ പേരില്‍ തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത് മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാറും ദുബായിലെ ഒരു മലയാളി വ്യവസായിയുമുള്‍പ്പെട്ട ലോബിയാണെന്നായിരുന്നു റൗഫിന്റെ ആരോപണം. മഹാരാഷ്ട്രയിലെ ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട് പൊലീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞശേഷമാണ് റൗഫ് വാര്‍ത്താ സമ്മേളനം നടത്തിയത്.
മഹാരാഷ്ട്രയില്‍ ഞാന്‍ വാങ്ങിയ ഭൂമിയുടെ ചുറ്റും ഇവര്‍ രണ്ടായിരം ഏക്കറോളം ഭൂമി വാങ്ങിയിട്ടുണ്ട്. അവിടെ മരം മുറിച്ച് കടത്തി റബര്‍ കൃഷി നടത്തുകയാണ്. എന്റെ ഭൂമി കൈക്കലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എനിക്കെതിരായ കേസ് കെട്ടിച്ചമച്ചത്. ഒരു സൂപ്പര്‍താരത്തിന്റെ ഭൂമിക്കച്ചവടം ചൂണ്ടിക്കാട്ടിയാണ് റൗഫ് ഈ ആരോപണം ഉന്നയിച്ചത്.
അടുത്ത പേജില്‍


Click it and Unblock the Notifications