കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൗഫിന്റെ പരാതി ഏത് സൂപ്പറിനെതിരെ?

  • By Ajith Babu
Google Oneindia Malayalam News

Rauf
കോഴിക്കോട്: മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെ വീട് റെയ്ഡ് ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ കാട്ടുതീ പോലെ പരക്കുന്നതിനിടെ ഒരു സൂപ്പര്‍താരത്തിനെതിരെ അടുത്തിടെ ഉയര്‍ന്ന ആരോപണവും വാര്‍ത്താപ്രാധാന്യം നേടുന്നു.

കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് മുസ്ലീം ലീഗില്‍ കോളിളക്കം സൃഷ്ടിച്ച കെഎ റൗഫിന്റെ വെളിപ്പെടുത്തലുകളാണ് പുതിയ സാഹചര്യത്തില്‍ പ്രാധാന്യമേറുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റൗഫ് പേരെടുത്തു പറയാതെ സൂപ്പര്‍താരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.

മഹാരാഷ്ട്രയിലെ ഭൂമിയിടപാടിന്റെ പേരില്‍ തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത് മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാറും ദുബായിലെ ഒരു മലയാളി വ്യവസായിയുമുള്‍പ്പെട്ട ലോബിയാണെന്നായിരുന്നു റൗഫിന്റെ ആരോപണം. മഹാരാഷ്ട്രയിലെ ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട് പൊലീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞശേഷമാണ് റൗഫ് വാര്‍ത്താ സമ്മേളനം നടത്തിയത്.

മഹാരാഷ്ട്രയില്‍ ഞാന്‍ വാങ്ങിയ ഭൂമിയുടെ ചുറ്റും ഇവര്‍ രണ്ടായിരം ഏക്കറോളം ഭൂമി വാങ്ങിയിട്ടുണ്ട്. അവിടെ മരം മുറിച്ച് കടത്തി റബര്‍ കൃഷി നടത്തുകയാണ്. എന്റെ ഭൂമി കൈക്കലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എനിക്കെതിരായ കേസ് കെട്ടിച്ചമച്ചത്. ഒരു സൂപ്പര്‍താരത്തിന്റെ ഭൂമിക്കച്ചവടം ചൂണ്ടിക്കാട്ടിയാണ് റൗഫ് ഈ ആരോപണം ഉന്നയിച്ചത്.

അടുത്ത പേജില്‍

ഭൂമി വാങ്ങിക്കൂട്ടിയ സൂപ്പര്‍താരം ആര്? ഭൂമി വാങ്ങിക്കൂട്ടിയ സൂപ്പര്‍താരം ആര്?

English summary
K A Rauf – businessman and co-brother of Industries Minister P K Kunhalikutty alleged that 2000 acres of land in the Sindhudurg district of Maharashtra was grabbed by a ‘super star’ in the Malayalam film industry and an NRI industrialist. He is to approach the PM, Defence Minister Antony with proof.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X