കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൗഫ് ലക്ഷ്യമിട്ടത് മോഹന്‍ലാലിനെ?

  • By Ajith Babu
Google Oneindia Malayalam News

Mohanlal
മഹാരാഷ്ട്രയിലെ സിന്ധുര്‍ഗിലാണ് സൂപ്പര്‍താരവും ഏതാനും എന്‍ആര്‍ഐ വ്യവസായികളും ചേര്‍ന്നുള്ള കമ്പനി 2000 ഏക്കറോളം ഭൂമി വാങ്ങിയതെന്ന് റൗഫ് ആരോപിയ്ക്കുന്നത്. ഇതിന്റെ തെളിവുകള്‍ ഇദ്ദേഹം പ്രധാനമന്ത്രിയ്ക്കും പ്രതിരോധ മന്ത്രി എകെ ആന്റണിയ്ക്കും അയച്ചുകൊടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

രാഷ്ട്രീയ നേതാക്കളുടെയും ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെയും സഹായത്തോടെയാണ് സംഘം 2000ത്തോളം ഏക്കര്‍ ഭൂമി വാങ്ങിയത്. ഇതില്‍ 2006ല്‍ താന്‍ വാങ്ങിയ കൃഷി ഭൂമിയും ഉള്‍പ്പെടുന്നുവെന്ന് റൗഫ് കുറ്റപ്പെടുത്തുന്നു.

കടല്‍ത്തീരവും ബീച്ചും വെള്ളച്ചാട്ടവുമെല്ലാം പ്രമുഖ തീര്‍ത്ഥാടനകേന്ദ്രവുമെല്ലാം ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് സിന്ധുര്‍ഗ്. വളരെ നീളത്തിലുള്ള ബീച്ച് തന്നെയാണ് പ്രമുഖ ആകര്‍ഷണം. നല്ല തെളിഞ്ഞ ദിവസമാണെങ്കില്‍ 20 അടി ആഴത്തില്‍ വരെ കടലിന്റെ അടിത്തട്ട് തെളിഞ്ഞുകാണാം..
ഇതൊക്കെ കൊണ്ടുതന്നെ ഭൂമിയിടപാടുകാരുടെ പ്രിയകേന്ദ്രമാണ് സിന്ധുര്‍ഗ്.

ഭൂമി വാങ്ങിക്കൂട്ടിയ സൂപ്പര്‍താരത്തിന്റെ പേര് പറഞ്ഞില്ലെങ്കിലും റൗഫ് ലക്ഷ്യമിട്ടത് മോഹന്‍ലാലിനെതിരെയാണെന്നാണ് സൂചന. പരാതി പ്രതിരോധ മന്ത്രിയ്ക്ക് നല്‍കിയാണ് ഇത്തരമൊരു സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നത്.

കഴിഞ്ഞ വര്‍ഷം ടെറിട്ടോറിയല്‍ ആര്‍മിയുടെ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി മോഹന്‍ലാലിനെ ആദരിച്ചിരുന്നു. ഇതാണ് ്പ്രതിരോധ മന്ത്രി എകെ ആന്റണിയ്ക്ക് തെളിവുകള്‍ കൈമാറാന്‍ റൗഫിനെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. എന്തായാലും ഇപ്പോഴത്തെ ആദായനികുതി പരിശോധനകളില്‍ ഈ ഭൂമിയിടപാടും പരിശോധിയ്ക്കപ്പെടുമെന്നാണ് ലഭ്യമാവുന്ന വിവരം.

മുന്‍പേജില്‍

റൗഫിന്റെ പരാതി ഏത് സൂപ്പറിനെതിരെ?റൗഫിന്റെ പരാതി ഏത് സൂപ്പറിനെതിരെ?

English summary
K A Rauf – businessman and co-brother of Industries Minister P K Kunhalikutty alleged that 2000 acres of land in the Sindhudurg district of Maharashtra was grabbed by a ‘super star’ in the Malayalam film industry and an NRI industrialist. He is to approach the PM, Defence Minister Antony with proof
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X