താരങ്ങള്‍ നികുതിയടക്കാത്ത തസ്‌കരന്‍മാര്‍:അഴീക്കോട്

മോഹന്‍ലാല്‍ ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഇതിന് പ്രതിരോധമന്ത്രി എ.കെ. ആന്റണി കൂട്ടുനില്‍ക്കരുതെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അഴീക്കോട്.
കഴിഞ്ഞ കുറച്ചുകാലമായി മോഹന്‍ലാലും അഴീക്കോടും തമ്മില്‍ കടുത്ത അസ്വാരസ്യം നിലനില്‍ക്കുകയാണ്. തിലകന്‍-അമ്മ വിഷയത്തില്‍ തുടങ്ങിയ തര്‍ക്കം ഇവര്‍ തമ്മിലുള്ള നിയമയുദ്ധത്തിലാണ് എത്തിനില്‍ക്കുന്നത്. ലാലിനെ വിമര്‍ശിയ്ക്കാനുള്ള ഒരവസരവും അഴീക്കോട് ഇതിന് ശേഷം പാഴാക്കാറില്ല.












Click it and Unblock the Notifications