സൂപ്പര്‍താരങ്ങളുടെ വീടുകളില്‍ റെയ്ഡ്

Mammootty-Mohanlal
കൊച്ചി: മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ്. കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍എന്നിവിടങ്ങളില്‍ താരങ്ങള്‍ക്കുള്ള വസതികളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

കൊച്ചിയില്‍ മമ്മൂട്ടിയുടെ ജവഹര്‍നഗറിലുള്ള വസതിയിലും ലാലിന്റെ തേവരയിലുള്ള വസതിയിലുമാണ് റെയ്ഡ് നടക്കുന്നത്. മോഹന്‍ലാലിന്റെ സന്തതസഹചാരിയും ആശീര്‍വാദ് ഫിലിംസിന്റെ മേധാവിയുമായ ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.

ഒരു പ്രത്യേക പരാതിയുടെ അടിസ്ഥാനത്തിലല്ല റെയ്ഡ് നടക്കുന്നതെന്നാണ് സൂചന. ഇവര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അറിയുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധനകള്‍ നടക്കുന്നത്.

കഴിഞ്ഞ മാസങ്ങളിലായി താരങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് അറിയുന്നു. എണ്‍പതോളം ഉദ്യോഗസ്ഥരാണ് വിവിധ സ്ഥലങ്ങളില്‍ റെയ്ഡില്‍ പങ്കെടുക്കുന്നത്.

സൂപ്പര്‍താരങ്ങളാണെന്നതിന് പുറമെ മലയാളം സിനിമാരംഗത്തെ പ്രമുഖ നിര്‍മാതാക്കളും വിതരണക്കാരുമാണ് ഇരുവരും. രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ ബിസിനസ്സ് സംരംഭങ്ങളിലും താരങ്ങള്‍ പങ്കാളികളാണ്.

Watch Video

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+