നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ: മോഹന്‍ലാല്‍

ബ്ലെസി ചിത്രമായ പ്രണയത്തിന്റെ ഷൂട്ടിംഗിന് രാവിലെ ധനുഷ്‌കോടിയിലായിരുന്നു മോഹന്‍ലാല്‍. വ്യാഴാഴ്ച വൈകിട്ടാണ് മധുരയിലെ ഷൂട്ടിംഗ് കഴിഞ്ഞ് ധനുഷ്‌കോടിയിലെത്തിയത്. ഷൂട്ടിംഗിന് പോകാന്‍ തുടങ്ങുമ്പോഴാണ് റെയ്ഡിന്റെ വിവരമറിഞ്ഞത്.
കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി മലയാള സിനിമയുടെ നെടുംതൂണുകളിലൊന്നായ മോഹന്‍ലാല്‍ സിനിമയ്ക്കകത്തും പുറത്തുമായി ഒട്ടേറെ ബിസിനസ്സ് സംരംഭങ്ങള്‍ക്ക് ഉടമയാണ്.
ചലച്ചിത്ര വിതരണക്കമ്പനിയായ മാക്‌സ് ലാബ്, പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോയായ വിസ്മയ മാക്‌സ് എന്നിവയ്ക്ക് പുറമെ പ്രണവം ആര്‍ട്‌സെന്ന പേരില്‍ സ്വന്തം നിര്‍മാണ കമ്പനിയും താരത്തിനുണ്ട്.
ദുബയ്, കൊച്ചി, ബാഗ്ലൂര്‍ എന്നീ നഗരങ്ങളിലായി ഒട്ടേറെ റസ്‌റ്റോറന്റുകള്‍ ലാലിന്റെ ഉടമസ്ഥതയിലുണ്ട്. ലാല്‍ നേരത്തെ ആരംഭിച്ചിരുന്ന ടേസ്റ്റ് ബഡ്സ് എന്ന ഭക്ഷ്യോത്പന്ന കമ്പനി ഈസ്റ്റേണ്‍ ഗ്രൂപ്പിന് വിറ്റിരുന്നു.. മറൈന്‍ എക്‌സ്‌പോര്‍ട്ടിങില്‍ കൂടി താത്പര്യങ്ങളുള്ള സൂപ്പര്‍താരം ഈയിടെ കൊച്ചി ഐപിഎല്‍ ടീം വാങ്ങാനായി പ്രിയദര്‍ശനൊപ്പം രംഗത്തെത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.












Click it and Unblock the Notifications