പാക് ദമ്പതികള്‍ പത്മനാഭക്ഷേത്രം സന്ദര്‍ശിച്ചു?

ഇവരില്‍ വിദേശികളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ക്ഷേത്രസന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം ഒരു പാകിസ്താന്‍ ഉദ്യോഗസ്ഥനും ഭാര്യയും എത്തിയിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. രഹസ്യമായിട്ടാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയതെന്നാണ് സൂചന.
ദില്ലിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥനായ അബിദ് സെയ്ദും ഭാര്യയുമാണ് ക്ഷേത്രത്തിലെത്തിയത് എന്നാണ് വിവരം.
ഒരു സുഹൃത്തിന്റെ സഹായത്തോടെ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിയ ഇവര്‍ നേരെ കന്യാകുമാരിയിലേക്ക് പോയി. അവിടെ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ തങ്ങി.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ ക്ഷേത്രത്തില്‍ എത്തിയത് എന്നാണ് സൂചന. അതേസമയം സംസ്ഥാന ആഭ്യന്തര വകുപ്പ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications