പാക് ഉദ്യോഗസ്ഥന്‍ ക്ഷേത്രത്തില്‍ കടന്നില്ലെന്ന്
തിരുവനന്തപുരം: പാകിസ്താനില്‍ നിന്നുള്ള നയതന്ത്രജ്ഞനും ഭാര്യയും പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ കയറി ദര്‍ശനം നടത്തിയിട്ടില്ലെന്ന് പൊലീസ്.
ഇവര്‍ ക്ഷേത്രത്തിനടുത്തുള്ള പുരാവസ്തു മ്യൂസിയം സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥനായ അബിദ് സെയ്ദ്, ഭാര്യ നഗ്മെന എന്നിവരാണ് വ്യാഴാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ വന്നത്.
19 ന് തിരുവനന്തപുരത്തെത്തിയ ഇവര്‍ 20ന് തിരുവനന്തപുരത്ത് ഹോട്ടല്‍ ഗീതില്‍ മുറിയെടുത്തിരുന്നു. അന്നുതന്നെ ഇവര്‍ കന്യാകുമാരിയിലും പോയി.
പത്മനാഭസ്വാമി ക്ഷേത്രം പ്രശസ്തമായ ശേഷം അത് കാണാനുള്ള ആഗ്രഹമാണത്രേ ഇവരെ ഇവിടെയെത്തിച്ചത്. ഒരു സുഹൃത്തുവഴിയാണ് ദമ്പതികള്‍ തലസ്ഥാനത്തെത്തിയത്.
ഇവര്‍ രണ്ടുപേരും ക്ഷേത്രം സന്ദര്‍ശിച്ചുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.












Click it and Unblock the Notifications