പിള്ളയ്ക്ക് പരോള്‍; എഡിജിപിയ്ക്ക് നോട്ടീസ്

സ്‌റ്റേറ്റ് ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ എന്ന സംഘടന അഡ്വ. എം. രാഹുല്‍ മുഖാന്തിരം ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. കേസ് അടുത്തമാസം 19ന് പരിഗണിക്കുമ്പോള്‍ മൂന്നുപേരും വിശദീകരണം നല്‍കണം.
ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പ്രതിക്കു പരമാവധി 45 ദിവസം മാത്രമേ പരോള്‍ നല്‍കാവൂ എന്ന നിയമം നിലവിലിരിക്കെ വീണ്ടും ഒരുമാസം പരോള്‍ അനുവദിച്ചതു നിയമവിരുദ്ധമാണെന്നും ഹര്‍ജി. ജസ്റ്റിസുമാരായ പരീതുപിള്ള, കെ.കെ. ദിനേശന്‍ എന്നിവരടങ്ങിയ ലോകായുക്ത ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ചട്ടങ്ങള്‍ ലംഘിച്ച് 30 ദിവസത്തെ പരോള്‍ കൂടി അനുവദിച്ചതു പ്രതിയുടെ സ്വാധീനം കാരണമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications