കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളയ്ക്ക് പരോള്‍; എഡിജിപിയ്ക്ക് നോട്ടീസ്

  • By Ajith Babu
Google Oneindia Malayalam News

Balakrishna Pillai
തിരുവനന്തപുരം: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ജയില്‍ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ജയില്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്, ആര്‍. ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് നോട്ടീസ്.

സ്‌റ്റേറ്റ് ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ എന്ന സംഘടന അഡ്വ. എം. രാഹുല്‍ മുഖാന്തിരം ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. കേസ് അടുത്തമാസം 19ന് പരിഗണിക്കുമ്പോള്‍ മൂന്നുപേരും വിശദീകരണം നല്‍കണം.

ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പ്രതിക്കു പരമാവധി 45 ദിവസം മാത്രമേ പരോള്‍ നല്‍കാവൂ എന്ന നിയമം നിലവിലിരിക്കെ വീണ്ടും ഒരുമാസം പരോള്‍ അനുവദിച്ചതു നിയമവിരുദ്ധമാണെന്നും ഹര്‍ജി. ജസ്റ്റിസുമാരായ പരീതുപിള്ള, കെ.കെ. ദിനേശന്‍ എന്നിവരടങ്ങിയ ലോകായുക്ത ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ചട്ടങ്ങള്‍ ലംഘിച്ച് 30 ദിവസത്തെ പരോള്‍ കൂടി അനുവദിച്ചതു പ്രതിയുടെ സ്വാധീനം കാരണമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

English summary
Kerala Lok Ayukta has today sought an explanation from the jail ADGP and additional Chief Secretary in connection with the parole that was granted to Kerala Congress (leader, R Balakrishna Pillai who was sentenced to one year RI in Idamalayar,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X