വിദ്യാര്‍ഥിനികളെ ഹോംസ്‌റ്റേയില്‍ പീഡിപ്പിച്ചു
തൊടുപുഴ: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മൂന്നാറിലെ ഹോംസ്‌റ്റേയിലെത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ മുപ്പത്തിയഞ്ചുകാരനെതിരെ പൊലീസ് കേസെടുത്തു.
രാജകുമാരി സ്വദേശിനികളായ വിദ്യാര്‍ഥിനികളെ മൂന്നാറിലെ ഹോംസ്‌റ്റേയിലെത്തിച്ച് പീഡിപ്പിച്ചതായി രക്ഷിതാക്കളാണ് പരാതി നല്‍കിയത്.
എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിയ്ക്കുന്ന വിദ്യാര്‍ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്. തൊടുപുഴ സ്വദേശിയായ അജോയിയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാളെ അറസ്റ്റുചെയ്തിട്ടില്ല.
ജൂലൈ 18ന് സ്‌കൂളിലേയ്ക്ക് പോയ വിദ്യാര്‍ഥിനികള്‍ വൈകുന്നേരമായിട്ടും തിരികെ വീട്ടിലെത്തിയിരുന്നില്ല. രാത്രിയില്‍ ഇവര്‍ വീട്ടില്‍ വിളിച്ച് ബന്ധുവീട്ടിലുണ്ടെന്നും രാവിലെ സ്‌കൂളിലെത്തുമെന്നും അറിയിച്ചു. എന്നാല്‍ പിറ്റേദിവസവും ഇവര്‍ സ്്കൂളിലെത്തിയില്ല.
തിരിച്ചിലിനിടെ വൈകുന്നേരത്തോടെ കുട്ടികള്‍ തിരിച്ചെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൂന്നാറിലെ ഹോംസ്‌റ്റേയിലെത്തിച്ച് ഇവരെ പീഡിപ്പിച്ചതായി തെളിഞ്ഞത്.












Click it and Unblock the Notifications