സ്‌കൂളുകള്‍ക്കും സൂപ്പര്‍ ഹൈവേ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേയ്ക്ക് രൂപംനല്‍കുമെന്ന് മന്ത്രി പികെഅബ്ദുറബ്ബ് അറിയിച്ചു. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെയായിരിക്കും സൂപ്പര്‍ ഹൈവേ സ്ഥാപിക്കുകയെന്ന് മന്ത്രി അറിയിച്ചു. ഇതുവഴി എല്ലാ ഓഫീസര്‍മാര്‍ക്കും ഇമെയില്‍ വിലാസവും ലഭിക്കും.
എല്ലാ കുട്ടികള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. സ്‌കോളര്‍ഷിപ്പ്, മേളകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതടക്കം എല്ലാ വിവരങ്ങളും ഇനി മുതല്‍ ഈ നമ്പര്‍ അടിസ്ഥാനമാക്കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ വര്‍ഷം അവസാനത്തോടെ എല്ലാ സ്‌കൂളുകളിലും ഈ സംവിധാനം നിലവില്‍വരുമെന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനെ 'പേപ്പര്‍ലെസ്' ഓഫീസാക്കി മാറ്റാനുള്ള ശ്രമം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. അപേക്ഷകളില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്താല്‍ രജിസ്റ്റര്‍ ചെയ്ത നമ്പറും തീയതിയും ഫലയലിന്റെ നീക്കങ്ങളും എസ്.എം.എസ്. വഴി അറിയിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അബ്ദുറബ്ബ് അറിയിച്ചു.
എസ്ഐഇടിയുടെ ആഭിമുഖ്യത്തില്‍ ഏഴുമുതല്‍ 12 വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ക്കായി വെബ് പോര്‍ട്ടല്‍ തുടങ്ങുമെന്ന്് മന്ത്രി അറിയിച്ചു. പൊതുവിദ്യാലയങ്ങളില്‍ നിലവിലുള്ള സൗകര്യമുപയോഗിച്ച് രക്ഷിതാക്കള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്ന കാര്യവും പരിഗണിക്കും.












Click it and Unblock the Notifications