ചാണ്ടിയുടെ ഓഫിസില്‍ സ്ത്രീയുടെ ആത്മഹത്യാശ്രമം
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ സ്ത്രീയുടെ ആത്മഹത്യാശ്രമം. വഴിപിഴച്ചവളെന്ന് തന്നെ മുദ്രകുത്തിയ പൊലീസിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ സെക്രട്ടേറിയറ്റിലെത്തിയ സുമ സുബ്രഹ്മണ്യമെന്ന നാല്‍പ്പത്തിയഞ്ചുകാരിയാണ് ഉറക്കഗുളികള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുനലൂര്‍ സ്വദേശിയാണ് ഇവര്‍.
വീടിനടുത്തുവച്ച് ഇവര്‍ ഒരു ഓട്ടോക്കാരനുമായി സംസാരിച്ചുനില്‍ക്കേ പൊലീസ് എത്തി ഓട്ടോക്കാരനെ കസ്റ്റഡിയിലെടുത്തതാണ് സംഭവത്തിനാധാരം.
അനാശാസ്യം നടക്കുന്നു എന്ന മട്ടിലായിരുന്നു പൊലീസിന്റെ വരവും നടപടികളും. ചില അക്രമികള്‍ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ഓട്ടോ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. മാന്യമായി കഴിയുന്ന തന്നെ വഴിപിഴച്ചവളെന്ന് മുദ്രകുത്തി അപമാനിച്ച പൊലീസിനെതിരെ നടപടി എടുക്കണമെന്ന് നേരത്തേ തന്നെ മുഖ്യമന്ത്രിക്ക് സുമ പരാതി നല്‍കിയിരുന്നു.
ഒരു നടപടിയും ഉണ്ടാകാതെ വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications