ഭാര്യയെ കാമുകനു കെട്ടിച്ചുകൊടുത്തു
ഒളിച്ചോടിപ്പോയ ഭാര്യയെ നാട്ടുകാരുടെയും വീട്ടുകാരുടെയും പോലിസിന്റെയും സാന്നിധ്യത്തില്‍ ഭര്‍ത്താവിന്റ അനുമതിയോടെ കാമുകനു കെട്ടിച്ചുകൊടുത്തു.
ഉത്തര്‍പ്രദേശിലെ വിന്ധ്യാചല്‍ മേഖലയിലെ നെഗുരാ ഗ്രാമത്തിലാണ് സംഭവം.അലഹാബാദിനടുത്തുള്ള മെജയിലേക്ക് വിവാഹം കഴിച്ചുകൊടുത്ത ശകുന്തള കാമുകനോടൊപ്പം ഒളിച്ചോടി.
വീട്ടുകാരുടെയും പോലിസിന്റെ തിരച്ചിലിനൊടുവില്‍ ഇരുവരും വരാണസിയിലുണ്ടെന്ന് കണ്ടെത്തി. നാട്ടുകൂട്ടം കൂടി പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെ കാമുകനു വിവാഹം കഴിച്ചുകൊടുക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്ന് ഭര്‍ത്താവ് അറിയിക്കുകയും ആ വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തു.












Click it and Unblock the Notifications