വരുന്നു ഗൂഗിള്‍ ക്രെഡിറ്റ് കാര്‍ഡ്

മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ചുപുറത്തിറങ്ങുന്ന കാര്‍ഡിന് യാതൊരു വിധ വാര്‍ഷികഫീസും ചുമത്തില്ല. ഏറ്റവും ആകര്‍ഷകമാവുന്നത് പലിശനിരക്കാണ്. വെറും 8.99 ശതമാനം. എന്നാല്‍ തുടക്കത്തില്‍ ഈ കാര്‍ഡുകള്‍ കൊണ്ട് ആഡ്‌വേര്‍ഡുകള്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ.
ചെറുകിട ബിസിനസ് സ്ഥാപനങ്ങളെ ഗൂഗിള്‍ പരസ്യങ്ങളില്‍ സജീവമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. പലപ്പോഴും വേണ്ടത്ര പണമില്ലാത്തതുകൊണ്ടാണ് പല സംരംഭകരും ഗൂഗിളില്‍ പരസ്യം കൊടുക്കാന്‍ മടിയ്ക്കുന്നത്.
ഇത്തരക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കാന്‍ സാധിക്കും. സ്വാഭാവികമായും പരസ്യത്തിനു പ്രതികരണങ്ങളുണ്ടാവുകയും ബിസിനസ് വര്‍ധിക്കുകയും ചെയ്യും. പണം വരുമ്പോള്‍ 8.99 ശതമാനം പലിശയോടുകൂടി തിരിച്ചടയ്ക്കണം എന്നു മാത്രം.
എന്നാല്‍ ഓരോരുത്തര്‍ക്കും എത്ര തുകയാണ് പരിധി നല്‍കിയിട്ടുള്ളതെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ ബേറ്റാ വേര്‍ഷന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ അമേരിക്കയിലെ തിരഞ്ഞെടുത്തവര്‍ക്കാണ് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക.












Click it and Unblock the Notifications