മസാജിങ് കേന്ദ്രത്തില്‍ അനാശാസ്യം: മലയാളി പിടിയില്‍
ചെന്നൈ: തിരുമ്മല്‍ കേന്ദ്രത്തിന്റെ മറവില്‍ അനാശാസ്യം നടത്തിയ മലയാളി യുവാവ് ചെന്നൈയില്‍ പിടിയിലായി. തൃശൂര്‍ സ്വദേശിയായ പ്രശാന്ത്(26)ആണ് അറസ്റ്റിലായത്.
ചെന്നൈ നഗരത്തിന് പുറത്തുള്ള റെഡ്ഹില്‍സിലെ ബാലാജി നഗറിലാണ് ഇയാള്‍ തിരുമ്മല്‍ കേന്ദ്രം നടത്തിവന്നത്. ഇവിടെ നിന്നും പൊലീസ് ഒരു മലയാളി യുവതിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഭര്‍ത്താവ് മരിച്ച യുവതിക്ക് നല്ല ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് സൂചന.
ചെന്നൈയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ മറ്റുവഴികളില്ലാതായെന്നും പ്രശാന്തിന്റെ നിര്‍ബ്ബന്ധത്തിന് വഴങ്ങി അനാശാസ്യത്തിന് വഴങ്ങേണ്ടിവരുകയായിരുന്നുവെന്നും യുവതി പോലീസില്‍ മൊഴി നല്‍കി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവന്ന് അനാശാസ്യ പ്രവര്‍ത്തനത്തില്‍ എര്‍പ്പെടുത്തുകയാണ് പ്രശാന്ത് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
സബര്‍ബന്‍ പോലീസ് അസി. പോലീസ് കമ്മീഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രശാന്ത് പിടിയിലായത്.












Click it and Unblock the Notifications