ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിന്റെ ചെവികടിച്ചെടുത്തു
ദേഷ്യം പിടിച്ച ഭാര്യ ഭര്‍ത്താവിന്റെ ചെവി കടിച്ചെടുത്തതായി പരാതി. ദിവ ജില്ലയിലെ മുംബ്ര പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം.
പ്രഭാകര്‍ ഷെഖാംബ(39)യും ഭാര്യ ശില്‍പ്പ(36) മുംബൈയിലെ താമസക്കാരാണ്. ഗര്‍ഭിണിയായ ശില്‍പ്പ ദിവ ജില്ലയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഭാര്യവീട്ടിലെത്തിയ പ്രഭാകറും ശില്‍പ്പയുടെ സഹോദരന്‍ സുധാകര്‍ ടൊറാമലും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതില്‍ ദേഷ്യം പിടിച്ച ശില്‍പ്പ ഭര്‍ത്താവിന്റെ ചെവികടിച്ചെടുക്കുകയായിരുന്നു.
പരിക്കേറ്റ പ്രഭാകര്‍ ഇപ്പോള്‍ തൊട്ടടുത്തുള്ള ഛത്രപതി ശിവജി ആശുപത്രിയില്‍ ചികില്‍സയിലാണ്. മുംബ്ര പോലിസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications