രണ്ടു വയസ്സുകാരന്റെ മൃതദേഹം പാലത്തിനടിയില്‍
വഡോധര: രണ്ടു വയസ്സുകാരന്റെ മൃതദേഹം പാലത്തിനടിയില്‍ കണ്ടെത്തി. വിശ്വാമിത്രി നദിയുടെ തീരത്ത് ബിംനത്ത് പാലത്തിനടിയിലാണ് മൃതദേഹം കിടന്നിരുന്നത്.
മൃതദേഹം ഒരു ഷര്‍ട്ട് കൊണ്ട് മറച്ച നിലയിലായിരുന്നു. ഒരു ചുവന്ന സാരിയും പ്ലാസ്റ്റിക് ബാഗും സ്ഥലത്തു നിന്ന് കണ്ടെത്തി. കുട്ടിയെ മന്ത്രവാദത്തിനുപയോഗപ്പെടുത്തിയ ശേഷം കൊന്നതാണോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്.
കുട്ടിയുടെ ഇടതു കാലിന്റെ തൊലി പോയ നിലയിലായിരുന്നു. കുട്ടിയ്ക്ക് പൊള്ളലേറ്റിട്ടുണ്ടാകാം എന്ന് സൂചനയുണ്ട്. എന്നാല്‍ കുട്ടി മന്ത്രവാദത്തിനിരയായതാണെന്ന വാദം പോലീസ് തള്ളിക്കളഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ഒരു രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. രോഗം മൂലം മരിച്ച കുട്ടിയെ രക്ഷിതാക്കള്‍ ഉപേക്ഷിച്ചു പോയതാകാമെന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയെ ചികിത്സിച്ച ആശുപത്രി കണ്ടുപിടിയ്ക്കാനുള്ള ശ്രമത്തിലാണ് പോലീസിപ്പോള്‍.












Click it and Unblock the Notifications