കണ്ണൂര്‍: സ്പീക്കര്‍ ജനാധിപത്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ. ധനവിനിയോഗ ബില്ല് പാസാക്കാന്‍ നടന്ന വോട്ടെടുപ്പില്‍ സഭയിലില്ലാത്ത പ്രതിനിധിയുടെ വോട്ടാണ് ഇലക്ട്രോണിക് യന്ത്രത്തില്‍ തെളിഞ്ഞത്. കെ.എസ്.ടി.എ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് എം.എല്‍.എമാരെ ചാക്കിട്ട് മന്ത്രിസഭ മറിച്ചിടാന്‍ ഇടതുപക്ഷത്തിനു താല്‍പ്പര്യമില്ല.
വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖലയെ സംരക്ഷിക്കുന്നതാണ് യു.ഡി.എഫിന്റെ നയം. ചട്ടംലംഘിച്ച് ജീവനക്കാരെ ഇപ്പോള്‍ കൂട്ടത്തോടെ സ്ഥലംമാറ്റുകയാണ്.