കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍താരങ്ങള്‍ക്ക് കണക്കില്‍പ്പെടാത്ത സ്വത്ത്?

  • By Lakshmi
Google Oneindia Malayalam News

Mohanlal and Mammootty
കൊച്ചി: മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വസതികളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ ഇരുവര്‍ക്കും കണക്കില്‍പ്പെടാത്ത സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

റെയ്ഡിന് ശേഷം ആദായ നികുതിവകുപ്പിന്റെ പ്രാഥമിക വിലയിരുത്തലാണിത്. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധിച്ചപ്പോള്‍ വരവു ചെലവുകള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദീകരണത്തിനായി താരങ്ങളുടെ മൊഴി വീണ്ടും എടുക്കുമെന്നാണ് സൂചന. മമ്മൂട്ടിയെ വെള്ളിയാഴ്ച വൈകീട്ട് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. മോഹന്‍ലാലിനെ തിങ്കളാഴ്ചയോടെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

റെയ്ഡില്‍ കണ്ടെത്തിയ രേഖകള്‍ മൂന്നു ഡയറക്ടര്‍ ജനറല്‍മാരുടെ നേതൃത്വത്തില്‍ സൂക്ഷ്മപരിശോധന നടത്തും. മുഴുവന്‍ സ്വത്തുക്കളുടെയും മൂല്യനിര്‍ണയം പൂര്‍ത്തിയാകാന്‍ തിങ്കളാഴ്ച വൈകിട്ടാകുമെന്നാണ് അറിയുന്നത്.

ഇവരുടെ വീടുകളില്‍ നിന്നു ലഭിച്ച പുരാവസ്തുക്കളുടെയും ചിത്രങ്ങളുടെയും മൂല്യനിര്‍ണയത്തിന് വിദഗ്ധരുടെ സേവനം ആവശ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നു ലഭിച്ച ആനക്കൊമ്പ് യഥാര്‍ത്ഥ ആനക്കൊമ്പ്് തന്നെയാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരന്തരമായി പിന്തുടരുന്ന ചില പ്രവാസി ബിസിനസുകാരുമായി മോഹന്‍ലാലിനുള്ള ബന്ധവും റെയ്ഡന് ഒരു കാരണമായെന്നാണ് റിപ്പോര്‍ട്ട്. ലാവ്‌ലിന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായ പ്രമുഖനുമായി ലാലിന് ബന്ധമുണ്ടെന്ന് സൂചനകളുണ്ട്.

അതേസമയംതന്നെ മമ്മൂട്ടിയ്ക്ക് വിനയായത് ബിനാമി പേരില്‍ നടത്തുന്ന ബിസിനസുകളും മൂന്നാര്‍ അടക്കമുള്ള കേന്ദ്രങ്ങളില്‍ വാങ്ങികൂട്ടിയ ഭൂമിയുമാണെന്നാണ് സൂചന. ദുബായിലെ തീയറ്റര്‍ ശൃംഖലകള്‍ നിയന്ത്രിക്കുന്ന ഗുല്‍ഷന്‍ എന്ന സിനിമാ അധോലോകനേതാവാണ് ഇവര്‍ക്കു കള്ളപ്പണനിക്ഷേപത്തിന് സൗകര്യം ഒരുക്കിയിരുന്നതെന്നും ആരോപണമുണ്ട്.

English summary
IT officials said that they got the evidence for the disproportionate assets of Super star Mammootty and Mohanlal during the hours long raid conducted by Firday. Officials may intorrogate Mammootty again over some of his financial dealings. Mohanlal is still out of station, he may reach state by Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X