റെയ്ഡിന് പിന്നില്‍ ഗൂഡാലോചന: മമ്മൂട്ടി

മകന്റെ കല്യാണനിശ്ചയവുമായി ബന്ധപ്പെട്ട് താന്‍ ചെന്നൈയില്‍ ആയിരിക്കുമ്പോഴാണ് റെയ്ഡ് നടന്നതെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഡാലോചനയുണ്ടെന്നുമാണ് മമ്മൂട്ടി പറയുന്നത്. വീട്ടില്‍ നിന്നും 22 ലക്ഷം രൂപ കണ്ടെടുത്തുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടുവെന്നും എന്നാല്‍ ഇത് കള്ളപ്പണമല്ലെന്നും മമ്മൂട്ടി പറഞ്ഞു.
കണ്ടെടുത്ത പണം വിവിധ ആവശ്യങ്ങള്‍ക്കായി കരുതിവച്ചിരുന്നതാണ്. അത് കള്ളപ്പണമല്ല. കണക്കുകള്‍ പരിശോധിച്ചാല്‍ അക്കാര്യം മനസ്സിലാകും. എന്റെ ഭൂമിയിടപാട് രേഖകളും ആധികാരികമാണ്. ഒന്നിലും കൃത്രിമം കാണിച്ചിട്ടില്ല- മമ്മൂട്ടി പറഞ്ഞു.
ഒന്നരക്കോടി രൂപ പ്രതിഫലം വാങ്ങുന്നുവെന്ന വാര്‍ത്തകളും മമ്മൂട്ടി നിഷേധിച്ചിട്ടുണ്ട്. താന്‍ അഭിനയിച്ച ചിത്രങ്ങളുടെ ബഡ്ജറ്റ് നോക്കിയാല്‍ ഇക്കാര്യം മനസ്സിലാകുമെന്നാണ് താരം പറയുന്നത്. ഒന്നും ഒളിച്ചുവെയ്ക്കാനില്ലെന്നും സത്യാവസ്ഥ ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങളെ കാണുമെന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.
റെയ്ഡ് പുരോഗമിക്കുന്നതിനിടെ മമ്മൂട്ടിയും ഭാര്യയും വെള്ളിയാഴ്ച ചെന്നൈയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അവിടെ വന്‍ ജനക്കൂട്ടമുണ്ടായിരുന്നു. മാധ്യമങ്ങളെ നേരില്‍ കാണാന്‍ നില്‍ക്കാതെ ഇരുവരും വിമാനത്താവളം വിടുകയായിരുന്നു.












Click it and Unblock the Notifications