Get Updates
Get notified of breaking news, exclusive insights, and must-see stories!

താരങ്ങളുടെ വീടുകളിലെ റെയ്ഡ്:വിശദാംശങ്ങള്‍ ശനിയാഴ്ച

mammootty and Lal
കൊച്ചി: സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളുടെ വിശദാംശങ്ങള്‍ ശനിയാഴ്ച വെളിപ്പെടുത്തിയേയ്ക്കുമെന്ന് സൂചന. ജൂലൈ 22ന് വെള്ളിയാഴ്ച കാലത്ത് 6.30 ന് തുടങ്ങിയ പരിശോധന ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അവസാനിച്ചത്. എണ്‍പതോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കണക്കെടുപ്പും പരിശോധനയും പൂര്‍ത്തിയാക്കിയത്.

താരങ്ങള്‍ ആദായനികുതിവകുപ്പിന് നല്‍കിയ വരുമാനകണക്കും സ്വത്തുക്കളും തമ്മില്‍ വലിയ അന്തരമുണ്ടന്ന സംശയത്തെത്തുടര്‍ന്നാണ് വിശദമായ പരിശോധനയെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു. വിശദാംശങ്ങള്‍ വെള്ളിയാഴ്ച വ്യക്തമാക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ബിസിനസ് സ്ഥാപനങ്ങളിലും കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ വസതികളിലുമായിരുന്നു റെയ്ഡ്. റെയ്ഡില്‍ ചില രേഖകളും പണവും കണ്ടെത്തിയതായി സൂചനയുണ്ട്.

മമ്മൂട്ടിയുടെ വീട്ടില്‍ നിന്നും 22 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചില ഭൂമിയിടപാടിന്റെ രേഖകളും മമ്മൂട്ടിയുടെ വീട്ടില്‍ നിന്നും കിട്ടിയിട്ടുണ്ടെന്നറിയുന്നു. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പുകളും അമൂല്യമായ പുരാവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെ കൊച്ചിയിലെത്തിയ മമ്മൂട്ടിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിട്ടുണ്ട്. മോഹന്‍ലാല്‍ ഉടന്‍ കേരളത്തിലെത്തുമെന്നാണ് സൂചന.

മമ്മൂട്ടിയുടെ വീട്ടിലുണ്ടായിരുന്ന രണ്ട് ലോക്കറുകള്‍ അദേഹത്തിന്റെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചു. ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലങ്കിലും ഇതില്‍ നിന്നായി 22ലക്ഷം രൂപയുടെ കറന്‍സി കണ്ടെടുത്തതായാണ് സൂചന. മമ്മൂട്ടിയുടെ പ്രതിഫലം വ്യക്തമാക്കുന്ന രേഖകളും ലഭിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ആനക്കൊമ്പുകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുരാവസ്തുക്കളുടെ മൂല്യം കണക്കാക്കാനും സമയമെടുക്കും. ലാലിന്റെയോ ഭാര്യയുടെയോ വിരലടയാളം ഉപയോഗിച്ച് മാത്രം തുറക്കാനാകുന്ന 2 മുറികള്‍ തേവരയിലെ വീട്ടിലുണ്ട്.

ഈ മുറികള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. ഷൂട്ടിങിനായി ഇപ്പോള്‍ ലാല്‍ രാമേശ്വരത്താണ്. ലാല്‍ വന്നുകഴിഞ്ഞേ സീല്‍ ചെയ്ത മുറികള്‍ തുറക്കുകയുള്ളു.

ലാലിന്റെ സ്റ്റുഡിയോയില്‍നിന്ന് കാര്യമായ രേഖകളൊന്നും കണ്ടെത്താനായിട്ടില്ലന്നാണ് സൂചന. മോഹന്‍ലാലിന്റെ ബിസിനസ് പങ്കാളി ആന്റണി പെരുമ്പാവൂരിന്റയും മമ്മൂട്ടിയുടെ ബിസിനസ് പങ്കാളി ആന്റോ ജോസഫിന്റെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+