മോഹന്‍ലാലിനെ 25, 26 തീയതികളില്‍ ചോദ്യം ചെയ്യും

വെള്ളിയാഴ്ച നടന്ന റെയ്ഡിനിടെ വൈകുന്നേരം മമ്മൂട്ടിയില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോസ്ഥര്‍ മൊഴിയെടുത്തിരുന്നു. വൈകുന്നേരമാണ് ചെന്നൈയില്‍ നിന്നും മമ്മൂട്ടിയും ഭാര്യയും കൊച്ചിയിലെത്തിയത്.
മമ്മൂട്ടി ചോദ്യം ചെയ്യലിന് പൂര്‍ണമായും സഹകരിച്ചുവെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മമ്മൂട്ടിയുടെ വീട്ടിലെ ലോക്കറില്‍ നിന്നും സ്വത്തുക്കളുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെടുത്തെന്നും എന്നാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടുണ്ട്.
മലയാളത്തിലെ രണ്ടു സൂപ്പര്‍താരങ്ങളെയും കഴിഞ്ഞ കുറേ മാസങ്ങളായി ആദായ നികുതി വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. നേരത്തെ താരങ്ങള്‍ വെളിപ്പെടുത്തിയ സമ്പാദ്യത്തെയും സ്വത്തിനെയും കുറിച്ചുള്ള വിവരങ്ങളും യഥാര്‍ത്ഥ വരുമാനത്തെയും കുറിച്ച് സംശയമുണ്ടായതിനെ തുടര്‍ന്നായിരുന്നു സെക്ഷന്‍ 132 പ്രകാരമുള്ള പരിശോധന.
കൊച്ചിയിലെ ഇന്‍കംടാക്‌സ് ഡയറക്ടര്‍ ജനറല്‍ (ഇന്‍വെസ്റ്റിഗേഷന്‍) ഇ.ടി. ലൂക്കോസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് ഏകോപിപ്പിച്ചത്.












Click it and Unblock the Notifications