Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനക്കൊമ്പിന്റെ കാര്യത്തില്‍ അന്വേഷണമില്ല: ഗണേശ്

Ganesh Kumar
തിരുവനന്തപുരം ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ നടന്‍ മോഹന്‍ലാലിന്റെ വസതിയില്‍ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പിന്റെ കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് വനം മന്ത്രി ഗണേശ് കുമാര്‍.

ഇത്തരത്തിലൊരു അന്വേഷണം സംബന്ധിച്ച വിശദാംശങ്ങളൊന്നും തനിയ്ക്കറിയില്ലെന്നും അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ചിലപ്പോള്‍ അത് മോഹന്‍ലാലിന് പരമ്പരാഗതമായി കൈമാറിക്കിട്ടിയതാവാം അല്ലെങ്കില്‍ ഇത് സൂക്ഷിക്കാന്‍ അദ്ദേഹത്തിന് ലൈസന്‍സ് ഉണ്ടായിരിക്കാം. ഇതിന്റെയൊന്നും വിശദാംശങ്ങള്‍ അറിയാതെ എങ്ങനെയാണ് നടപടിയെടുക്കുക. ഇക്കാര്യത്തില്‍ തലയിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല- മന്ത്രി പറഞ്ഞു.

നടന്മാര്‍ എന്നതിലുപരി മോഹന്‍ലാലും മമ്മൂട്ടിയും ഇന്ത്യന്‍ പൈരന്മാരാണെന്നും അവര്‍ക്ക് വ്യക്തിപരമായ അവകാശങ്ങളും കടമകളുമുണ്ടെന്നും ഗണേശ് പറഞ്ഞു.

അതേസമയം മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആദായനികുതി വകുപ്പ് കണ്ടെടുത്തതായി പറയപ്പെടുന്ന ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിക്കുന്നതിന് അദ്ദേഹത്തിന് ലൈസന്‍സ് ഉണ്ടോയെന്ന് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ രാജരാജവര്‍മ്മ വെള്ളിയാഴ്ച പറഞ്ഞിരുന്നു.

ലോകവ്യാപകമായി ആനക്കൊമ്പ് വ്യാപാരം നിരോധിച്ച സാഹചര്യത്തില്‍ ഇത് കൈവശം സൂക്ഷിക്കുന്നത് തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. ആനക്കൊമ്പ് സ്വീകരിക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+