പറവൂര്‍ കേസ്: ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ ഒരു പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതാദ്യമായിട്ടാണ് ഈ കേസില്‍ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
എറണാകുളം ഞാറയ്ക്കല്‍ ശങ്കുരിക്കല്‍ വീട്ടില്‍ വീട്ടുനമ്പര്‍ 1/71ല്‍ എബ്രഹാം സെബാസ്റ്റ്യന് ( 52 ) എതിരെയാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്. നേരത്തെ അറസ്റ്റിലായ ബിജോയിയെ ചോദ്യം ചെയ്തപ്പോളാണ് ഇയാള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന വിവരം ലഭിച്ചത്.
ഇയാള്‍, ബിജോയ് പിടിയിലായ ദിവസം മുങ്ങിയതാണെന്ന് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതി വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്. ലുക്ക് ഔട്ട് നോട്ടീസിലുള്ള എബ്രഹാം സെബാസ്റ്റിയനെ കുറിച്ച് അറിയാവുന്നവര്‍ 0484 2344544, 9497996913, 9497990207 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുട്ടിയെ പീഡിപ്പിച്ച തൃശ്ശൂര്‍ ജില്ലയിലെ ആശുപത്രി ഡയറക്ടര്‍ക്കും മറ്റൊരു ഡോക്ടര്‍ക്കും എതിരെ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവരെ താമസിയാതെ നാട്ടിലെത്തിക്കാമെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. പ്രതികളായ ആറ് പേര്‍ വിദേശത്തുണ്ടെന്നാണ് കരുതുന്നത്.












Click it and Unblock the Notifications