മക്കള്‍ക്ക് മദ്യം നല്‍കിയ മാതാവ് പിടിയില്‍
നാലുവയസ്സുള്ള മകനും പത്തുമാസം പ്രായമുള്ള മകള്‍ക്കും മദ്യവും മയക്കുമരുന്നും നല്‍കിയ കുറ്റത്തിന് അമേരിക്കയില്‍ യുവതിയെ അറസ്റ്റ് ചെയ്തു.
പാര്‍ക്കില്‍ വച്ച് നാലുവയസ്സുകാരന് ബിയര്‍ നല്‍കുന്നത് ശ്രദ്ധയില്‍ പെട്ട മറ്റൊരു മാതാവ് പോലിസില്‍ പരാതി പറയുകയായിരുന്നു.
തുടര്‍ന്ന് കുട്ടികളില്‍ നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം തിരിച്ചറിഞ്ഞു.
പത്തുമാസം പ്രായമുള്ള കുട്ടിയുടെ രക്തത്തില്‍ കൊക്കൈനിന്റെ അളവ് അപകടകരമാം വിധം കൂടുതലായിരുന്നു.
മാതാവ് ജൂലിയറ്റ് ഡണിനും പാര്‍ക്കില്‍ ഒപ്പമുണ്ടായിരുന്ന ലിസാ ജെഫേഴ്‌സണുമെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications