ഒസ്‌ലോ: നോര്‍വേയിലുണ്ടായ സ്‌ഫോടനത്തിലും വെടിവപ്പിലും 87 പേര്‍ മരിച്ചു. ഒസ്‌ലോയിലെ സര്‍ക്കാര്‍ ഓഫിസിനു സമീപമുണ്ടായ സ്‌ഫോടനങ്ങളില്‍ ചുരുങ്ങിയത് ഏഴോളം പേര്‍ കൊല്ലപ്പെടുകയും 15 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊട്ടടുത്തുള്ള പ്രധാനമന്ത്രിയുടെ ഓഫിസിനു പോലും കേടുപാടുകള്‍ സംഭവിച്ചു.
ഒസ്‌ലോയ്ക്കടുത്തുള്ള ഉടോയ ദ്വീപില്‍ ഭരണകക്ഷിയായ ലേബര്‍പാര്‍ട്ടിയുടെ യുവജനവിഭാഗത്തിനായി സംഘടിപ്പിച്ച സമ്മര്‍ക്യാംപിലാണ് വെടിവപ്പ് നടന്നത്. പോലിസ് വേഷത്തിലെത്തിയ അക്രമി 80 ഓളം പേരെ വെടിവച്ചുകൊല്ലുകയായിരുന്നു.
അമേരിക്കയുടെ അധിനിവേശ ആക്രമണങ്ങളില്‍ പങ്കാളികളാവുന്നതിനെതിരേ അല്‍ക്വയ്ദ നോര്‍വേയ്‌ക്കെതിരേ ഭീഷണി ഉയര്‍ത്തിയിരുന്നു. വെടിവപ്പുമായി ബന്ധപ്പെട്ട് ഒരു യുവാവിലെ അറസ്റ്റ് ചെയ്തിട്ടുണ്ട്.