1ഒരുമാസം പ്രായമായ കുഞ്ഞിനെ 40,000രൂപയ്ക്ക് വിറ്റു
തിരുനല്‍വേലി: ഒരുമാസം പ്രായമായ പെണ്‍കുട്ടിയെ വിറ്റ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. ജെ.സയിദ് യൂസഫ് എന്നയാളാണ് തന്റെ ഒരുമാസം പ്രായമായ കുട്ടിയെ 40,000 രൂപയ്ക്ക് മുംബയ് വ്യവസായിക്ക് വിറ്റത്. യൂസഫ് തൊഴില്‍രഹിതനാണെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഒരു ചായക്കടയില്‍ ജോലി ചെയ്യുകയായിരുന്ന യൂസഫിന് അമിതമദ്യപാനംമൂലം ജോലി നഷ്ടമായിരുന്നു.
അതോടെ അഞ്ചുപേരുള്‍പ്പെടുന്ന കുടുംബത്തിന്റെ ദൈനംദിന ചെലവിനുള്ള വരുമാനം പോലും കണ്ടെത്താന്‍ യൂസഫിന് കഴിയാതായി. ഇതുമൂലമാണ് കുട്ടിയെ വില്‍ക്കേണ്ടിവന്നത്
എന്നാല്‍ കുട്ടിയെ വിറ്റുകിട്ടുന്ന രൂപമുഴുവനും ഇയാള്‍ മദ്യപിക്കാനായിമാത്രമാണ് ഉപയോഗിക്കുകയെന്നാണ് ഇയാളുടെ ഭാര്യ പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications