കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിയുടെ മദ്യപ്പരസ്യം മല്യ പിന്‍വലിച്ചു

  • By Super
Google Oneindia Malayalam News

Vijya Mallya,
ബാംഗ്ലൂര്‍: ഒടുവില്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങിന് മുന്നില്‍ മദ്യരാജാവ് വിജയ് മല്യ മുട്ടുകുത്തി. ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി അഭിനയിച്ച വിവാദ മദ്യപ്പരസ്യം പിന്‍വലിക്കാന്‍ മല്യയുടെ യുബി ഗ്രൂപ്പ് തീരുമാനിച്ചു. പരസ്യത്തിനെതിരെ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് യുബി ഗ്രൂപ്പിന് നോട്ടീസ് അയച്ചിരുന്നു.

മക്ഡവല്‍സ് നമ്പര്‍ വണ്‍ പ്ലാറ്റിനം വിസ്‌ക്കിയുടെ പരസ്യമായിരുന്നു വിവാദമായത്. ധോണിയുടെ പരസ്യം തന്നെയും തന്റെ കുടുംബത്തെയും സിഖ് സമുദായത്തെയും പരിഹസിക്കുന്നതാണ് എന്നായിരുന്നു ഹര്‍ഭജന്റെ ആരോപണം.

പരസ്യം പിന്‍വലിക്കുകയും തന്റെ കുടുംബത്തോട് മാപ്പപേക്ഷിച്ചുകൊണ്ട് പ്രമുഖ മാധ്യമങ്ങളിലെല്ലാം പരസ്യം പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്നും ഹര്‍ഭജന്‍ ആവശ്യപ്പെട്ടിരുന്നു.

കേസ് നിലനില്‍ക്കത്തക്കതല്ല എന്നായിരുന്നു മല്യയ്ക്ക് ലഭിച്ച നിയമോപദേശം. ഇതെ തുടര്‍ന്ന് പരസ്യം പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നായിരുന്നു ആദ്യം മല്യ പറഞ്ഞത്. എന്നാല്‍, പിന്നീട് മല്യ നിലപാട് മാറ്റുകയും പരസ്യം പിന്‍വലിക്കാന്‍ തയ്യാറാവുകയുമായിരുന്നു.

തങ്ങള്‍ ക്രിക്കറ്റുമായി അടുത്ത് സഹകരിക്കുന്നതിനാല്‍ ക്രിക്കറ്റ് കളിക്കാരുടെ സല്‍പ്പേര് കളയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പരസ്യം മൂലം ഹര്‍ഭജന്റെയോ കുടുംബത്തിന്റെ സല്‍പ്പേര് ഇല്ലാതാവും എന്ന് കരുതുന്നില്ല എന്നും ഹര്‍ഭജന്‍ അയച്ച വക്കീല്‍ നോട്ടീസിലെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും യുബി ഗ്രൂപ്പ് പരസ്യം പിന്‍വലിച്ചതായി അറിയിച്ച് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു,

English summary
Harbhajan Singh fans will heave a sigh of relief after the controversial advertisement making fun of him has been pulled down by the UB Group. The advertisement was a spoof one made the rivals of the company that Harbhajan Singh endorses and had caused much friction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X