കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിനെ പ്രശംസിച്ച വസ്തന്‍വിയെ മാറ്റി

  • By Lakshmi
Google Oneindia Malayalam News

Maulana Ghulam Mohammad Vastanvi
മുസാഫര്‍ നഗര്‍: ഗുജറാത്തിനെ പ്രകീര്‍ത്തിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദ നായകനായ ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം ദിയോബന്ദ് ഇസ്‌ലാം മതപഠനശാലയുടെ വൈസ് ചാന്‍സലര്‍ മൗലാന മുഹമ്മദ് വസ്തന്‍വിയെ പദവിയില്‍ നിന്ന് നീക്കി.

ആക്ടിങ് വൈസ് ചാന്‍സലര്‍ മുഫ്തി അബുള്‍ ഖാസിം നവോമണിയാണ് പുതിയ വൈസ് ചാന്‍സലര്‍. നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തില്‍ വികസനം നടക്കുന്നുവെന്നും ഹിന്ദു-മുസ്‌ലീം ഭേദമില്ലാതെ അവിടത്തെ ജനങ്ങളെല്ലാവരും അത് സമ്മതിക്കുമെന്നും പറഞ്ഞ വസ്തന്‍വി 2002 ലെ കലാപം മുസ്‌ലീം സമുദായം മറക്കണമെന്നും പറഞ്ഞിരുന്നു.

ഇത് വലിയ വിവാദമായിമാറുകയായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍നിന്നുള്ള വസ്തന്‍വി ജനവരി പത്തിനാണ് മുസ്‌ലിം മതപഠനശാലയായ ദാറുല്‍ ഉലൂം ദേവ്ബന്ദിന്റെ വൈസ് ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ടത്.

ഗുജറാത്തില്‍ മുസ്‌ലീങ്ങള്‍ മതവിവേചനം നേരിടുന്നില്ലെന്ന വസ്തന്‍വിയുടെ പ്രസ്താവനയെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നംഗ സമിതിയെ അന്വേഷണ കമ്മീഷനായി നിയോഗിക്കുകയും വി.സിയുടെ അധികാരങ്ങള്‍ കുറയ്ക്കുകയും ചെയ്തു.

തല്‍ക്കാലം പുറത്താക്കേണ്ടതില്ലെന്നായിരുന്നു അന്നത്തെ തീരുമാനം. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മജ്‌ലീസ് ഇഷുരാ എന്ന ഗവേണിങ് കൗണ്‍സിലിന്റേതാണ് വസ്തന്‍വിയെ മാറ്റാനുള്ള ഇപ്പോഴത്തെ തീരുമാനം. മജ്‌ലിസ് ഇ ഷുറായിലെ വോട്ടെടുപ്പില്‍ നാല് അംഗങ്ങള്‍ മാത്രമാണ് വസ്താന്‍വിയെ നീക്കുന്നതിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.

English summary
Maulana Ghulam Mohammad Vastanvi on Sunday, Jul 24 sacked as Vice Chancellor (VC) of Darul Uloom Deoband University.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X