താരങ്ങളുടെ സന്പാദ്യം: അന്വേഷണം ദുബയിലേയ്ക്ക്?

മമ്മൂട്ടിയും മോഹന്‍ലാലും ഒട്ടേറെ സാമ്പത്തിക ഇടപാടുകള്‍ ദുബായ് കേന്ദ്രീകരിച്ചു നടന്നതായാണു പ്രാഥമികവിവരം. സിനിമയില്‍നിന്നു വാങ്ങുന്ന കോടികളുടെ യഥാര്‍ഥ പ്രതിഫലം ഇവര്‍ മറച്ചുവച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കള്ളപ്പണമിടപാടുകള്‍ നടന്നതായി പരിശോധനയില്‍ സ്ഥിരീകരിച്ചെങ്കിലും വ്യാപ്തി എത്രയെന്നു കണ്ടെത്താനുള്ള ശ്രമങ്ങളാണു നടക്കുന്നത്. താരങ്ങള്‍ക്ക് ദുബയിലെ അധോലോകവുമായി ബന്ധമുണ്ടെന്നുള്ള തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും വ്യക്തമായ സ്ഥിരീകരണം ലഭ്യമായിട്ടില്ല.
സൂപ്പര്‍താരങ്ങള്‍ക്ക് ദുബായ് ഇസ്ലാമിക് ബാങ്ക്, അമേരിക്കയിലെ എച്ച്എസ്ബിസി ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയെന്നാണു സൂചന. കൂടുതല്‍ വിദേശ അക്കൗണ്ടുകള്‍ ഉള്ളതായും സംശയമുണ്ട്. എന്നാല്‍, വിശദമായ അന്വേഷണത്തിലൂടെയേ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാനാകൂവെന്ന് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.












Click it and Unblock the Notifications