പോപ് ഗായിക ആമി വൈന്‍ഹൗസ് മരിച്ചനിലയില്‍

ഇവര്‍ ഏറെനാള്‍മുമ്പുതന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. മരണകാര്യം വ്യക്തമായിട്ടില്ല. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
വടക്കന്‍ ലണ്ടനിലെ സൗത്ത് ഗേറ്റില്‍ 1983 സെപ്റ്റംബര്‍ 14നാണ് ആമി ജനിച്ചത്. 2003ല്‍ പുറത്തിറങ്ങിയ ഫ്രാങ്ക് എന്ന ആല്‍ബത്തിലൂടെയാണ് ആമി സംഗീതലോകത്തേയ്ക്ക് കടന്നുവന്നത്. അച്ഛനില്‍നിന്ന് പകര്‍ന്നുകിട്ടിയ ജാസ് മ്യൂസികിന്റെ സ്വാധീനം ആമിയുടെ ഒട്ടുമിക്ക ആല്‍ബത്തിലും പ്രതിഫലിച്ചിട്ടുണ്ട്.
2006ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ആല്‍ബമായ ബാക്ക് ടു ബ്‌ളാക് ആമിയെ പ്രശസ്തയാക്കി. ഈ ആല്‍ബത്തിലൂടെ 2008ല്‍ അഞ്ച് ഗ്രാമി അവാര്‍ഡുകളാണ് ആമിയെ തേടിയെത്തിയത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ഗ്രാമി അവാര്‍ഡ് നേടുന്ന വനിതയെന്ന വിശേഷണം ആമിയ്ക്ക് സ്വന്തമായി.












Click it and Unblock the Notifications