കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഫ്റ്റി നേട്ടത്തില്‍ ക്ലോസ് ചെയ്തു

Google Oneindia Malayalam News

Sensex
മുംബൈ: തുടക്കത്തില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ ഓഹരി വിപണി ഉച്ചയ്ക്കുശേഷം തിരിച്ചെത്തി ലാഭത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 148.99 പോയിന്റും നിഫ്റ്റി 46.35ഉം വര്‍ധിച്ച് യഥാക്രമം 18871.29ലും 5680.30ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. രണ്ടാഴ്ചയിലെ ഏറ്റവും മികച്ച നേട്ടത്തിലാണ് സെന്‍സെക്സ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്-ബ്രിട്ടീഷ് പെട്രോളിയം കരാറിന് സര്‍ക്കാര്‍ അനുമതി നല്‍കിയതും ഒന്നാം പാദഫലം തിങ്കളാഴ്ച പുറത്തുവരാനിരിക്കുന്നതും നിക്ഷേപകരെ വന്‍തോതില്‍ റിലയന്‍സിലേക്ക് ആകര്‍ഷിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഏറെ തിരിച്ചടികള്‍ നേരിട്ട ഈ ഓഹരി 1.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

അമേരിക്കന്‍ സാമ്പത്തികമേഖലയില്‍ ഉരുണ്ടുകൂടിയ പുതിയ പ്രതിസന്ധികള്‍ ഏഷ്യന്‍ വിപണികളിലും പ്രതിഫലിക്കാന്‍ തുടങ്ങിയെന്ന ആശങ്കയില്‍ രാവിലെ വിപണികളിലെല്ലാം ലാഭമെടുക്കുന്നവരുടെ തിക്കും തിരക്കുമായിരുന്നു. എന്നാല്‍ അവസാന രണ്ടു മണിക്കൂറില്‍ ചിത്രം മാറി മറിഞ്ഞു. വാങ്ങാനെത്തിയവരുടെ എണ്ണം കൂടിയതോടെ വിപണി മുന്നോട്ടു നീങ്ങാന്‍ തുടങ്ങി.

ചില മേഖലകളില്‍ താരിഫ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനുള്ള എയര്‍ടെല്ലിന്റെ തീരുമാനം വിപണിയില്‍ പുതിയ ഉണര്‍വ് നല്‍കി. ടെലികോം മേഖലയിലുള്ള ഒട്ടുമിക്ക ഓഹരികളിലും ഇത് പ്രതിഫലിച്ചു. അതേ സമയം ബാങ്ക് നിരക്കുകളില്‍ ചൊവ്വാഴ്ച വ്യത്യാസം വരാനുള്ള സാധ്യതയുള്ളതിനാല്‍ റിയാലിറ്റി മേഖലയില്‍ കാര്യമായ ഇളക്കമുണ്ടായില്ല.

റിലയന്‍സ് കമ്യൂണിക്കേഷന്‍, ഐഡിയ സെല്ലുലാര്‍, ഒറിയന്റല്‍ ബാങ്ക്, ടാറ്റാ കമ്യൂണിക്കേഷന്‍സ്, ഭാരതി എയര്‍ ടെല്‍ കമ്പനികളാണ് തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ടഷന്‍, ബാങ്ക് ഓഫ് ഇന്ത്യ, വോള്‍ട്ടാസ് ലിമിറ്റഡ്, ശ്രീ സിമന്റ് ഓഹരികള്‍ തിരിച്ചടി നേരിട്ടു.

വാങ്ങാവുന്ന ഓഹരികള്‍: ഹനുങ് ടോയ്‌സ്-ദീര്‍ഘകാലയളവില്‍ വാങ്ങി സൂക്ഷിക്കാവുന്ന ഓഹരിയാണിത്. ഇപ്പോഴത്തെ വില 152.25. ടാര്‍ജറ്റ്: 275. ഷോര്‍ട്ട് ടേമില്‍ വാങ്ങാവുന്ന ഓഹരികള്‍: ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡ്, വോള്‍ട്ടാസ് എന്നിവയാണ്.

English summary
BSE Sensex and Nifty moved up, despite weak global cues. Heavy buying in blue chip scripts like Bharti Airtel, RCom and Reliance and expected hike in key rates by RBI. Bharti shot up 5.37 per cent, after logging 52-week high, and was the major contributer to the Sensex gains. Reliance Communications up about 14.91 per cent.
 Reliance Industries, with heaviest weight on the Sensex, attracted strong buying after the government on Friday cleared its USD 7.2 billion asset sale to UK-based BP PLC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X