ബാങ്ക് നിരക്കുകള്‍ കൂട്ടിയേക്കും
മുംബൈ: ബാങ്ക് പലിശനിരക്കുകള്‍ വീണ്ടും വര്‍ധിക്കാന്‍ സാധ്യത. ചൊവ്വാഴ്ച നടക്കുന്ന റിസര്‍വ് ബാങ്കിന്റെ ഒന്നാം പാദ പണ-വായ്പാ അവലോകന യോഗത്തില്‍ റിവേഴ്‌സ്, റിപ്പോ റിവേഴ്‌സ് നിരക്കുകളില്‍ കാല്‍ശതമാനം വര്‍ധനവ് വരുത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
സ്വാഭാവികമായും ഈ വര്‍ധനവ് ബാങ്കുകള്‍ സാധാരണ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതോടെ വായ്പാ പലിശനിരക്കുകള്‍ വീണ്ടും വര്‍ധിക്കും. മാര്‍ച്ച് 2010നുശേഷം റിസര്‍വ് ബാങ്ക് 11ാം തവണയാണ് നിരക്കുകളില്‍ മാറ്റം വരുത്തുന്നത്. കുതിച്ചുയരുന്ന പണപ്പെരുപ്പ നിരക്കു പിടിച്ചുനിര്‍ത്താന്‍ വേണ്ടിയാണ് കേന്ദ്രബാങ്ക് ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഇപ്പോള്‍ റിപ്പോ നിരക്ക് 7.5 ശതമാനവും റിവേഴ്‌സ് റിപ്പോ 6.5 ശതമാനവുമാണ്.
ബാങ്കിങ്, ഓട്ടോമൊബൈല്‍, റിയാലിറ്റി മേഖലകളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ ഈ മേഖലകളിലുള്ള ഓഹരി നിക്ഷേപം ശ്രദ്ധിച്ചുവേണം. ബാങ്കില്‍ സര്‍പ്ലസായുള്ള പണം റിസര്‍വ് ബാങ്കിനു നല്‍കുമ്പോള്‍ തിരിച്ചുനല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ. അതേ സമയം ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നു കടമെടുക്കുമ്പോള്‍ നല്‍കേണ്ട പലിശയാണ് റിപ്പോ. കരുതല്‍ ധനാനുപാതത്തില്‍ ഇത്തവണയും മാറ്റം വരുത്താനിടിയില്ല.












Click it and Unblock the Notifications