ഡാന്‍സ് ചെയ്യാനാവശ്യപ്പെട്ട യുവാക്കള്‍ കുടുങ്ങി
ഗുഡ്ഗാവ്: മദ്യലഹരിയില്‍ സ്ത്രീകളോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ട യുവാക്കള്‍ പോലീസ് കസ്റ്റഡിയിലായി. ഞായറാഴ്ച രാത്രി ഗുഡ്ഗാവിലുള്ള ഒരു മാളിലായിരുന്നു സംഭവം.
സുഹൃത്ത് കാര്‍ വാങ്ങിയത് ആഘോഷിക്കാനിറങ്ങിയതായിരുന്നു അഞ്ചംഗ സംഘം. മദ്യലഹരിയിലായിരുന്നതിനാല്‍ ഇവരെ മാളിലേയ്ക്ക് കടക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വീട്ടിലേയ്ക്ക് മടങ്ങി പോവുകയായിരുന്ന ഈ മാളിലെ ജീവനക്കാരികളായ രണ്ടു പേരടക്കം നാലു യുവതികളോട് ഇവര്‍ ഡാന്‍സ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഡാന്‍സ് ചെയ്യാന്‍ യുവതികള്‍ വിസമ്മതിച്ചപ്പോള്‍ കാറില്‍ ഇവരെ പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തി.
വിവരമറിഞ്ഞെത്തിയ പോലീസ് അഞ്ചംഗ സംഘത്തെ പിന്‍തുടര്‍ന്ന് അറസ്റ്റുചെയ്യുകയായിരുന്നു.












Click it and Unblock the Notifications