സംവിധായകന്‍ ജോഷിയുടെ മകള്‍ അപകടത്തില്‍ മരിച്ചു
ചെന്നൈ: പ്രശസ്ത ചലച്ചിത്രസംവിധായകന്‍ ജോഷിയുടെ മകള്‍ ഐശ്വര്യ(24) വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയ്ക്കടുത്ത് മഹാബലിപുരത്തുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.
ഐശ്വര്യയെ കൂടാതെ മറ്റു മൂന്നു മലയാളികളും മരിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഐശ്വര്യയെ കൂടാതെ തൃപ്പൂണിത്തുറ സ്വദേശിയായ രാധിക, തൃശൂര്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. ചെന്നൈ ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മഹാബലിപുരം ഈസ്റ്റ്‌കോസ്റ്റ് റോഡില്‍ ചെങ്കല്‍പെട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. അഞ്ചുപേരടങ്ങിയ സുഹൃദ്സംഘം അവധി ദിവസമായ ഞായറാഴ്ച മഹാബലിപുരം സന്ദര്‍ശിച്ചശേഷം കാറില്‍ വണ്ടല്ലൂരിലെ താമസസ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.
പരിക്കേറ്റവരെ ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആസ്പത്രിയിലാണ് മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്.












Click it and Unblock the Notifications