വാഹനാപകടം: മന്ത്രിയ്ക്കും ഭാര്യയ്ക്കും പരിക്ക്
പൂനെ: പാര്‍ലമെന്ററി കാര്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പാട്ടീലിനും ഭാര്യ ഭാഗ്യശ്രീയ്ക്കും വാഹനാപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒരു മിനി ടെമ്പോയുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. പൂനെ-ബരാമതി റോഡില്‍ ഞായറാഴ്ച രാത്രി ഒരു മണിയോടെ ആണ് അപകടമുണ്ടായത്.
ബരാമതിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരേയും പ്രാഥമിക ചികിത്സയ്ക്കു ശേഷം റൂബി ഹാള്‍ ക്ലിനിക്കിലേയ്ക്കു മാറ്റി. ഇവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അഞ്ചു ദിവസത്തിനുള്ളില്‍ആസ്പത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അപകടത്തില്‍ ടെമ്പോ ഡ്രൈവര്‍ക്കും ഇയാളുടെ സഹോദരനും പരിക്കു പറ്റി. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ ടെമ്പോയില്‍ നിന്ന് തെറിച്ചു പുറത്തു പോവുകയായിരുന്നു. ഇരുവരേയും ബാരമതിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിപ്പിക്കുകയാണ്.
അതേസമയം പാട്ടീലിന് അപകടം പറ്റിയതറിഞ്ഞ് അദ്ദേഹത്തിന്റെ അനുയായികള്‍ ആശുപത്രിയ്ക്കു പുറത്ത് തടിച്ചു കൂടി. എന്നാല്‍ പോലീസ് ആരേയും അകത്തേയ്ക്കു കടത്തി വിട്ടില്ല.












Click it and Unblock the Notifications