ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിയില്‍ എ രാജയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ആഭ്യന്തരമന്ത്രി ചിദംബരവും രാജി വയ്ക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു.
രാജയുടെ വെളിപ്പെടുത്തലോടെ 2ജി സ്‌പെക്ട്രം വിഷയത്തിലുള്ള കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2ജി അഴിമതി വിഷയത്തില്‍ സഖ്യ കക്ഷിയുടെ മന്ത്രിയെ കോണ്‍ഗ്രസ് ബലിയാടാക്കുകയായിരുന്നെന്നും ഗഡ്കരി ആരോപിച്ചു. ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ബിജെപി സര്‍ക്കാറിന്റെ കാലത്തെ ടെലികോം പോളിസികളെ പറ്റി അന്വേഷണം നടത്തണമെന്ന ആവശ്യത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ഗഡ്കരി അറിയിച്ചു.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ധനമന്ത്രിയാണ് സ്‌പെക്ട്രം വിതരണത്തിന് അനുമതി നല്‍കിയതെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നുമാണ് ദില്ലിയിലെ പ്രത്യേക കോടതിയ്ക്കു മുന്‍പാകെ രാജ വെളിപ്പെടുത്തിയത്.
The PM and Chidambaram should resign over 2G allocation since Raja's statement shows clearly that they had a role, said BJP president Nitin Gadkari at a press conference in New Delhi. He said Raja's statement shows double talk of Congress on corruption. He also said that the BJP is ready for inquiry into telecom policy for any year during their tenure.Prime accused in the 2G spectrum scam and the country's former Union Telecoms Minister and DMK lawmaker, Andimuthu Raja, began his defence in a special court on Monday by naming the Prime Minister and former finance minister P Chidambaram as those in the know of the policies he was pursuing.