കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയുടെ ആസ്തി 2.49 കോടി

  • By Nisha Bose
Google Oneindia Malayalam News

Pratibha Patil
ദില്ലി: രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് രണ്ടു കോടി 49 ലക്ഷം രൂപയുടെ ആസ്തി ഉള്ളതായി വെളിപ്പെടുത്തി. രാഷ്ട്രപതിയുടെ വെബ്‌സൈറ്റിലാണ് സ്വത്ത് വിവരം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2011 മാര്‍ച്ച് 31 വരെ ഉള്ള സ്വത്തു വിവരങ്ങളാണ് വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് രാഷ്ട്രപതി തന്റെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഇതനുസരിച്ച് വിവിധ ബാങ്കുകളിലായി 68.80 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപവും 29 ലക്ഷത്തിന്റെ ബോണ്ടുകളും രാഷ്ട്രപതിയ്ക്കുണ്ട്. ഇതിനു പുറമേ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ 4.71 ലക്ഷം രൂപയും സ്‌റ്റേറ്റ് ബാങ്കിന്റെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ 12.60 ലക്ഷം രൂപയും നിക്ഷേപവുമുണ്ട്. സേവിങ് ബാങ്ക് അക്കൗണ്ടില്‍ 16.33 ലക്ഷം രൂപയുള്ളതായും രാഷ്ട്രപതി വെളിപ്പെടുത്തി. ഓഹരി വിപണിയില്‍ 21,775 രൂപയും സഞ്ജിവനി സേവിങ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റിഡില്‍ 66,640 രൂപയും നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ കൈവശം 1.87 ലക്ഷം രൂപയാണുള്ളത്.

ധുലെ ജില്ലയില്‍ രണ്ടിടത്തായി 20 ലക്ഷവും 7.81 ലക്ഷവും മതിക്കുന്ന കൃഷി ഭൂമിയുള്ളതായും രാഷ്ട്രപതി അറിയിച്ചു. പൈതൃക സ്വത്തായി കിട്ടിയതാണിത്. അമരാവതി ജില്ലയില്‍ രാഷ്ട്രപതിക്ക് 39.60 ലക്ഷം രൂപയുടെ വീടും 9.82 ലക്ഷം മതിക്കുന്ന 3.82 ഹെക്ടര്‍ സ്ഥലവുമുണ്ട്. ജല്‍ഗോന്‍ ജില്ലയില്‍ 3.64 ലക്ഷത്തിന്റേയും 2.90 ലക്ഷത്തിന്റേയും ഭൂ സ്വത്തുണ്ട്. ഇതിനു പുറമേ 31 ലക്ഷത്തിന്റെ സ്വര്‍ണ്ണവും 69,134 ന്റെ വെള്ളി ആഭരണങ്ങളും രാഷ്ട്രപതിയ്ക്കുണ്ട്.

ഈ കണക്കുകള്‍ പ്രകാരം സമ്പത്തിന്റെ കാര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയേക്കാളും മുന്‍മുഖ്യന്ത്രി കരുണാനിധിയേക്കാളും ഏറെ പിറകിലാണ് രാഷ്ട്രപതി. നിലവിലെ കണക്കുകള്‍ പ്രകാരം ജയലളിതയുടെ ആസ്തി 51 കോടിയും കരുണാനിധിയുടേത് 41 കോടിയുമാണ്.

English summary
Mrs Pratibha Patil, the President of India, owns assets totally valued at almost Rs2.5 crore, according to information put up on the president's official website. Mrs Patil has voluntarily put up a list of her wealth and property as of 31 March 2011. The information has been put up following a ruling by the chief information officer (CIC) in favour of an RTI activist who sought this information.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X