Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടെ റെയ്ഡ്; അവിടെ കമലിന് നികുതിവകുപ്പിന്റെ ആദരം

Kamal Hassan
ചെന്നൈ: ഇവിടെ കേരളത്തില്‍ ആദായനികുതി ക്രമക്കേടുകളുടെ പേരില്‍ സൂപ്പര്‍താരങ്ങളുടെ വീട്ടില്‍ റെയ്ഡുകളും പരിശോധനകളും നടക്കുമ്പോള്‍ കൃത്യമായി ആദായനികുതി നല്‍കിയതിന് തമിഴ്‌നാട്ടിലെ സൂപ്പര്‍താരത്തിന് അവാര്‍ഡ്.

നടന്‍ കമല്‍ഹാസനാണ് കൃത്യമായി ആദായനികുതി നല്‍കിയതിന് ഗവര്‍ണര്‍ സുര്‍ജിത് സിങ് ബര്‍ണാല അവാര്‍ഡ് നല്‍കിയത്.

ആദായനികുതിവകുപ്പിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് ഗവര്‍ണര്‍ കമലിന് പുരസ്‌കാരം നല്‍കിയത്.

കമലിന് പുറമെ വിവിധ തുറകളില്‍ നിന്നുള്ള പ്രശസ്തരായവരെ ചടങ്ങില്‍ ആദരിച്ചു. നര്‍ത്തകി പത്മസുബ്രഹ്മണ്യം, എഴുത്തുകാരി ശിവശങ്കരി, കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി സേവനം ചെയ്യുന്ന ഡോക്ടര്‍ വിശാന്ത എന്നിവരെയെല്ലാം ചടങ്ങില്‍ ആദരിച്ചു.

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആദായനികുതി അടയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഗവര്‍ണര്‍ പ്രത്യേക ഉപഹാരവും നല്‍കിയിട്ടുണ്ട്. പൗരന്മാര്‍ കൃത്യമായി ആദായനികുതി നല്‍കണമെന്നും ഇക്കാര്യത്തില്‍ ഉപേക്ഷ കാണിക്കാന്‍ പാടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+