ഓഫീസര്‍ തള്ളിയിട്ടു; യുവതിയുടെ കാലറ്റു
ഹൈദരാബാദ്: തീവണ്ടിയില്‍ യാത്ര ചെയ്യവേ റയില്‍വേ ഓഫീസര്‍ തള്ളിയിട്ട യുവതിയുടെ കാല്‍ നഷ്ടപ്പെട്ടു. ഖമ്മം സ്‌റ്റേഷനിലാണ് സംഭവം. മേഖാല ഗങ്കമ്മ (40) എന്ന വീട്ടമ്മയുടെ കാലാണ് നഷ്ടപ്പെട്ടത്.
ഈസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ വിജയവാഡയിലേയ്ക്ക് പോകുകയായിരുന്നു ഗങ്കമ്മ. ഖമ്മം സ്റ്റേഷനിലെത്തിയപ്പോള്‍ ടിക്കറ്റ് പരിശോധക്കാനെത്തിയ ഓഫീസര്‍ ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്‌തെന്നാരോപിച്ച് തള്ളിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
എന്നാല്‍ ടിക്കറ്റ് പരിശോധകനായ ബാലറാം ആരോപണം നിഷേധിച്ചു. ഗങ്കമ്മ തെന്നിവീണതാണെന്ന് ബാലറാം പറഞ്ഞു.
ഖമ്മം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗങ്കമ്മയുടെ വലതു കാല്‍ മുറിച്ചു നീക്കിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമിന്റേയും റെയില്‍വേ ബോഗിയുടേയും ഇടയില്‍ പെട്ടുപോയതിനാല്‍ ഇടതു കാലിന് പൊട്ടലേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications