Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയ്ഡ് നടന്നത് മമ്മൂട്ടി പറഞ്ഞപോലെ: ദിലീപ്

Mammootty-Dileep-Mohanla
കൊച്ചി: സൂപ്പര്‍ താരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടക്കുമ്പോള്‍ ഒരു താരം ആദായനികുതി വകുപ്പുകാരുടെ പരിപാടിയില്‍ പങ്കെടുത്തത് ശരിയാണോ? താരം ദിലീപാവുമ്പോള്‍ ആരും കുറ്റം പറയില്ല. കാരണം മോഹന്‍ലാലും ദിലീപിന്റെ ഉറ്റസുഹൃത്തുക്കളാണെന്ന് ഏവര്‍ക്കുമറിയാം.

ആദായനികുതി വകുപ്പിന്റെ നൂറ്റിയമ്പതാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സൂപ്പര്‍ താരങ്ങളുടെ വീട്ടില്‍ നടന്ന റെയ്ഡ് തന്നെയായിരുന്നു ദിലീപും പ്രസംഗത്തിലും നിറഞ്ഞുനിന്നത്. എത്രഭാരിച്ച തുകയും നികുതിയായി അടയ്ക്കാന്‍ തയാറാണെന്നും ആദായനികുതി വകുപ്പിലെ ശരിയ്ക്കുള്ള താരങ്ങളുമായി വെള്ളിത്തിരയിലെ താരങ്ങള്‍ മത്സരിയ്ക്കാനില്ലെന്നും ദിലീപ് പറഞ്ഞു.

സൂപ്പര്‍താരങ്ങളുടെ വസതികളിലും ഓഫീസുകളിലും നടന്ന റെയ്ഡിനെക്കുറിച്ച് തമാശ പൊട്ടിയ്ക്കാനും ജനപ്രിയ താരം മറന്നില്ല. റെയ്ഡിന്റെ വാര്‍ത്തകള്‍ വന്നയുടനെ ഞാന്‍ മമ്മൂട്ടിയെ വിളിച്ചിരുന്നു. എല്ലാ കുഴപ്പത്തിനും കാരണക്കാരന്‍ മമ്മൂട്ടി തന്നെയാണെന്ന് ഞാന്‍ പറഞ്ഞു. ആദായനികുതിക്കാര്‍ പുലര്‍ച്ചെ തന്നെ എത്തി റെയ്ഡ് നടത്തണമെന്ന് മമ്മൂട്ടി ഏതോ ഒരു സിനിമയില്‍ ഡയലോഗ് കാച്ചുന്നുണ്ട്. അവര്‍ ചെയ്തുവേന്നെയുള്ളൂ- തന്റെ തമാശ കേട്ട് മമ്മൂട്ടി മനസ്സറിഞ്ഞ് ചിരിച്ചുവെന്ന് ദിലീപ് പറഞ്ഞു.

ആദായനികുതി വകുപ്പിനെക്കുറിച്ചോ നികുതി അടയ്ക്കുന്നതിനെക്കുറിച്ചോ ഒരു കാലത്ത് എനിയ്ക്ക് യാതൊരു ഐഡിയുമില്ലായിരുന്നു. ഒരു റെയ്ഡില്‍ കൈപൊള്ളിയ സുഹൃത്ത് ജയറാം പറഞ്ഞുതരും വരെ ആദായ നികുതിയെക്കുറിച്ചൊന്നും തനിക്കറിയില്ലായിരുന്നു.

ആദായ നികുതി അടച്ചോ എന്ന് ജയറാം ചോദിച്ചപ്പോള്‍ അത് എവിടെയാണ് അടക്കേണ്ടതെന്ന് മറുചോദ്യമാണ് ഞാന്‍ ചോദിച്ചത്. പിന്നീട് ജയറാമാണ് ഇക്കാര്യങ്ങള്‍ തനിക്ക് വിശദമാക്കിതന്നത്" അദ്ദേഹം വ്യക്തമാക്കി.

സിനിമാ താരങ്ങളുടെ ജിവിതം അപകടം പിടിച്ചതാണ്. എപ്പോള്‍ വേണമെങ്കിലും സിനിമയില്‍ നിന്നും പുറത്താകാം. ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന വിഭാഗക്കാര്‍ എന്ന നിലയില്‍ താരങ്ങള്‍ക്ക് കുറച്ചുകൂടി സാമൂഹ്യ സുരക്ഷ ഉറപ്പുനല്‍കണമെന്നും ദിലീപിന്റെ നര്‍മം നികുതി വകുപ്പ് ഉദ്യോഗസ്ഥരെ വരെ ചിരിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+