മകളുടെ കല്യാണക്കുറി കണ്ട് പിതാവ് തളര്‍ന്നുവീണു
ആലപ്പുഴ: മകള്‍ സ്വന്തം വിവാഹക്ഷണക്കത്ത് നല്‍കിയതിന് പിന്നാലെ പിതാവ് തളര്‍ന്നുവീണു. ആലപ്പുഴയിലെ മാരാരിക്കുളത്താണ് സംഭവം നടന്നത്. അമേരിക്കയില്‍ ഐടി കമ്പനിയില്‍ ജോലിചെയ്യുന്ന യുവതിയാണ് പിതാവിന് സ്വന്തം വിവാഹക്കുറി നല്‍കിയത്.
ഒപ്പം ജോലിചെയ്യുന്ന അന്യസമുദായത്തില്‍പ്പെട്ട യുവാവുമായി യുവതി പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ വിവാഹത്തെ എതിര്‍ത്തു.
എതിര്‍പ്പു വകവെയ്ക്കാതെ യുവതി വിവാഹം നടത്താന്‍ തീരുമാനിക്കുകയും ക്ഷണക്കത്ത് പിതാവിനെ കാണിക്കുകയുമായിരുന്നു.
കുഴഞ്ഞുവീണ പിതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും വിവാഹം ജൂലൈ 25ന് തിങ്കളാഴ്ച നടക്കുകയാണ്.












Click it and Unblock the Notifications