അരുണിന്റെ നിയമനം: സമഗ്ര അന്വേഷണത്തിനു ശുപാര്‍ശ

അരുണിന്റെ നിയമനം നിലവില്‍ വിഡി സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതി അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മറ്റേതെങ്കിലും അന്വേഷണത്തിന് ഇതു തടസ്സമാകില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2ജി സ്‌പെക്ട്രം അഴിമതി ഒരേസമയം സിബിഐയും ജെപിസിയും അന്വേഷിക്കുന്നുണ്ട്. അതിനാല്‍ അരുണിനെതിരെ ഉള്ള ആരോപണവും ഒരേസമയെ രണ്ടു സമിതികള്‍ അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ടി ബാലകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രി പികെ കുഞ്ഞാലികുട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കു കൈമാറിയിട്ടുണ്ട്. ഏതു തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് മന്ത്രിസഭ തീരുമാനിച്ചേക്കും. അരുണ്‍കുമാറിനെ ഐടിസി ഡയറക്ടറായി നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ തീരുമാനമായത്.












Click it and Unblock the Notifications